കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) മുഖപത്രമായ നവനീതത്തിന്റെ പത്താം വാർഷികാഘോഷം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ജസ്റ്റിസ് സി. സിരിജഗൻ ഉദ്ഘാടനം ചെയ്തു. ഇൻസ മുഖ്യരക്ഷാധികാരി ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കേരള ലോകായുക്ത ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
നവനീതം പ്രഥമ പത്രാധിപർ പൂയപ്പിള്ളി തങ്കപ്പൻ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, എറണാകുളം മസ്ജിദ് ഇമാം എം.പി. ഫൈസൽ അസാരി, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പിന്റെ സന്ദേശം വായിച്ചു. റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ് സ്വാഗതവും പൂച്ചാക്കൽ ഷാഹുൽ നന്ദിയും പറഞ്ഞു.