
കാഞ്ഞിരമറ്റം : എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖ വയൽവാരം കുടുംബയൂണിറ്റ് കരുമാലപ്പെട്ടിയും പുതിയകാവ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജയൻ ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി.
സജി കരുണാകരൻ, മനോജ് കണ്ണമ്യാലിൽ, ബീനിഷ്, ഷിബു മലയിൽ എന്നിവർ സംസാരിച്ചു.