
ഗൂഗിൾ പി എച്ച്.ഡി ഫെലോഷിപ് പ്രോഗ്രാമിന് ഗൂഗിൾ റിസർച്ച് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ വിഷയങ്ങളിൽ ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ ഡോക്ടറൽ പ്രോഗ്രാമിന് എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. പ്രതിവർഷം 50000 ഡോളർ എന്ന തോതിൽ നാലു വർഷത്തേക്ക് ഫെലോഷിപ് ലഭിക്കും.
എം.എസ്സി @ ബാത്ത് യൂണിവേഴ്സിറ്റി
യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് ബാത്ത് മോളിക്യൂലാർ ബയോസയൻസിൽ എം.എസ്സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്നോളജി ഹെൽത്ത് കെയർ ടെക്നോളജി, സസ്റ്റെയ്നബിൾ ബയോടെക്നോളജി, ഓൺട്രപ്രെന്യൂർഷിപ് എന്നിവയിൽ എം.എസ്സി പ്രോഗ്രാമുകളുണ്ട്. www.bath.ac.
ഇറ്റലിയിൽ പോസ്റ്റ് ഡോക് പ്രോഗ്രാം
ഇറ്റലിയിലെ പെർഗിയ യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. കെമിസ്ട്രി, ഫാർമസി എന്നിവയിൽ പി എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.unipg.it.
ഇന്ത്യയിൽ വിദേശ സർവകലാശാല ക്യാമ്പസുകൾ
രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയം 2020ലെ ശുപാർശകളനുസരിച് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാം. ഇതനുസരിച് ഗുജറാത്തിൽ ഓസ്ട്രേലിയൻ സർവകലാശാലയായ ഡീക്കിന്റെ കാമ്പസ് നിലവിൽ വന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി) ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നു. വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ കാമ്പസുകൾക്ക് സ്വയംഭരണാധികാരം, സ്വന്തമായി ഫീസ് നിശ്ചയിക്കാനുള്ള അവകാശം എന്നിവയുണ്ട്. ആഗോള സർവകലാശാല റാങ്കിംഗിൽ ആദ്യ 500- ൽ വരുന്ന സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാം.
നീറ്റ് ഡെന്റൽ പി.ജി പരീക്ഷ മാർച്ച് 18 ന്
നീറ്റ് ഡെന്റൽ പി.ജി 2024 പരീക്ഷാ തീയതി നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നീട്ടിവച്ചു. ഫെബ്രുവരി 9 നു നടക്കാനിരുന്ന പരീക്ഷ മാർച്ച് 18 നു നടക്കും. എം.ഡി.എസ് പ്രവേശനത്തിനുള്ള പരീക്ഷയാണിത്.
പ്രൊഫൈൽ പരിശോധനയ്ക്കും
ന്യൂനത പരിഹാരത്തിനും അവസരം
തിരുവനന്തപുരം : 2023 - 24 അദ്ധ്യയനവർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലുവരെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 0471 - 2525300
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : നവംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും സെപ്തംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും നവംബർ 2023 ഡി.എഡ് 1, 2. 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം www.pareekshabhavan.kerala.gov.inൽ. പുനർമൂല്യനിർണയം/സ്ക്രൂട്ടിണി എന്നിവയ്ക്കുള്ള അപേക്ഷകൾ 30 മുതൽ ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി സമർപ്പിക്കാം.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 31,100- 66,800 ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ളറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവ് - ഒന്ന്. വിലാസം: ഡയറക്ടർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം- 34. അവസാന തീയതി- ഫെബ്രുവരി 10. ഫോൺ- 0471- 2333790, 8547971483
കർഷകർക്കായി
മൂല്യവർദ്ധിത
ഉത്പന്നങ്ങൾ
കോയമ്പത്തൂർ: പാലിന്റെയും തക്കാളിയുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ കർഷകർ സ്വയം തയ്യാറാക്കി വില്പന നടത്താനുള്ള പദ്ധതിയുമായി അമൃതവിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള കോയമ്പത്തൂർ അമൃത സ്കൂൾ ഒഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ.
ഇതിനായി സൊക്കനൂർ വില്ലേജിലെ കർഷകരെ ക്ഷണിച്ചുവരുത്തി പ്രദർശന മേള സംഘടിപ്പിച്ചു.
റോസ് മിൽക്ക് അടക്കം പാലിന്റെ വിവിധ ഉത്പന്നങ്ങളുംതക്കാളി സൂപ്പും തക്കാളി പൊടിയും ഉൾപ്പെടെ തയ്യാറാക്കി സാങ്കേതിക വിദ്യ പരിചയപ്പെടുത്തി.
വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ വഴി വരുമാനം കൂട്ടാൻ കർഷകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സാങ്കേതിക വിദ്യ മനസിലാക്കാനും പ്രയോജനപ്പെടുത്താനും നിരവധിപേർ തയ്യാറായി.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, അസി.പ്രൊഫസർമാരായ ഡോ.എസ്.റീന, ഡോ.പി.ജനാർദ്ദനൻ, ഡോ.എസ്. ജിധു വൈഷ്ണവി, ഡോ.എസ്. തിരുക്കുമാർ എന്നിവർ നേതൃത്വം നൽകി.