കൂത്താട്ടുകുളം: കാക്കൂർ സഹകരണ ബാങ്ക് ഒലിയപ്പുറം കുഴിക്കാട്ടുകുന്നിൽ തുടങ്ങിയ കാസ്കോ പച്ച വെളിച്ചെണ്ണ പ്ലാന്റിന്റെയും പഴം, പച്ചക്കറി സംസ്കരണ യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷനായി. ഫ്രീസിംഗ് യൂണിറ്റ് എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോൾ പ്രകാശ് ആദ്യ വില്പന നിർവഹിച്ചു. ഹോർട്ടികൾച്ചർ മിഷൻ ചെക്ക് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ആശാ സനിൽ നിർവഹിച്ചു. എം.എം.ജോർജ്, സിനു എം. ജോർജ് , ഉല്ലാസ് തോമസ്, പി.ബി.രതീഷ്, സി.ടി. ശശി, സിബി ജോർജ് , അനിതാ ബേബി തുടങ്ങിയവർ സംസാരിച്ചു.