കൂത്താട്ടുകുളം : മേരിഗിരി പബ്ലിക് സ്കൂളിന്റെ 30ാം വാർഷികാഘോഷം മരിയോത്സവ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ വിശിഷ്ടാതിഥിയായി. ക്യാമ്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ, പി.ടി.എ പ്രസിഡന്റ് ഡോ. എസ്. മധുകുമാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.