y

തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എളമക്കര ശാഖയിൽ സോളാർ വായ്പാ മേളയും പ്രീമിയം ഇടപാടുകാരെ ആദരിക്കൽ ചടങ്ങും നടന്നു. ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ സോജൻ ആന്റണി അദ്ധ്യക്ഷനായി. സോളാർ വായ്പാ വിതരണം, ക്യു.ആർ കോഡ് വിതരണം എന്നിവ ഭരണസമിതി അംഗങ്ങളായ ബി.എസ്. നന്ദനൻ, എസ്. ഗോകുൽദാസ്, വി.വി. ഭദ്രൻ, അഡ്വ. വി.സി. രാജേഷ്, ടി.എൻ. ദാസൻ, സുമയ്യ ഹസൻ, ടി.വി. പ്രീതി, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, അംഗങ്ങളായ ഡോ. ശശികുമാർ, ഇ.കെ. ഗോകുലൻ, കെ.എസ്. രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ശാഖാ മന്ദിരത്തിൽ സോളാർ പ്ലാന്റിന് അനുവാദം നൽകിയ കെട്ടിട ഉടമ പ്രവീൺ ബി. നായരെ ഭരണ സമിതി അംഗം വി.വി. ഭദ്രൻ ആദരിച്ചു. അനിൽകുമാർ വി. നായർ സംസാരിച്ചു. ബാങ്ക് സി.ഇ.ഒ കെ.ജയപ്രസാദ് സ്വാഗതവും മാനേജർ പ്രിയങ്ക ബാബു നന്ദിയും പറഞ്ഞു.