vizer

കൊച്ചി: ഉപഭോക്തൃ സേവനരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്‌ഫോമായ വൈസർ എ.ഐക്ക് അഞ്ചുലക്ഷം ഡോളർ എയ്ഞ്ചൽ ഫണ്ട് ലഭിച്ചു. ഐ.ഐ.ടി, ഐ.ഐ.എം പൂർവവിദ്യാർത്ഥികളായ സിരീഷ് കൊസരാജും രാജേഷ് പടിഞ്ഞാറേമഠവും സ്ഥാപിച്ച വൈസർ ബംഗളൂരു, ഇൻഫോപാർക്ക് എന്നിവയിലാണ് പ്രവർത്തിക്കുന്നത്.

ബംഗളൂരുവിലെ അപ്‌സ്പാർക്‌സ് ക്യാപ്പിറ്റൽ, കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, മെറ്റാ, ആമസോൺ, ഇൻട്യൂട്ട് എക്‌സിക്യുട്ടീവുകൾ, ആസ്പയർ ഗ്രൂപ്പ്, ഹാർമണി കെയേഴ്‌സ് ഗ്രൂപ്പിന്റെ സി.എം.ഒ നിതീഷ് കൊസരാജു എന്നിവരാണ് നിക്ഷേപകർ. വികസനത്തിന് വേഗത കൂട്ടാനും വിപണി വിപുലീകരിക്കാനും ഫണ്ട് സഹായിക്കുമെന്ന് സിരീഷ് കൊസരാജു പറഞ്ഞു.