കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ ലീഡിംഗ് ചാനൽ നിർമ്മാണോദ്ഘാടനം നടത്തി.
തിരുമാറാടി ഏഴാം വാർഡിലെ മുട്ടത്തുമാക്കിൽ കമലമറ്റം, പുന്നംകോട്, പാടശേഖരങ്ങളിൽ നെൽക്കൃഷി വ്യാപനവും വേനൽക്കാലത്ത് കൊണ്ട കൃഷിയും ലക്ഷ്യമിട്ട് ലീഡിംഗ് ചാനലിലൂടെ കനാൽ വെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം രമ മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, ലളിത വിജയൻ, കർഷക സമിതി പ്രസിഡന്റ് ജയ്മോൻ മാത്യു പാലത്താനത്ത്, മേഴ്സി ജോർജ്, കൃഷി ഓഫീസർ ടി.കെ. ജിജി, കർഷക സമിതി സെക്രട്ടറി ബേബി ജോസഫ്, മോഹിനി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.