toch

കൊച്ചി: വൈറ്റില ടോക് എച്ച്. പബ്‌ളിക് സ്‌കൂൾ വാർഷികം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ, സിനിമാ നടൻ സർജാനോ ഖാലിദ് എന്നിവർ പങ്കെടുത്തു. ടോക് എച്ച് പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു അദ്ധ്യക്ഷ വഹിച്ചു. പ്രിൻസിപ്പൽ ജുബി പോൾ, സെക്രട്ടറി മധു ചെറിയാൻ, ട്രഷറർ എൻ.ജെ. ജോൺസൺ, സി.എസ് വർഗീസ്, പത്രോസ് പങ്കപ്പിള്ളി, പോൾ വിൻസെന്റ്, പ്രേം വർഗീസ്, വൈസ് പ്രിൻസിപ്പൽ മീര തോമസ്, ഹെഡ്മിസ്ട്രസ് ഷേർലി ഗ്രേസ്, ദീപ്തി തോമസ്, മാനേജർ കുര്യൻ തോമസ് എന്നിവർ പ്രസംഗിച്ചു.