
കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിമൻസ് വിംഗ് ഉന്നതനേട്ടങ്ങൾ കൈവരിച്ച വനിതകളെ പങ്കെടുപ്പിച്ച് ടോക് ഷോ സംഘടിപ്പിച്ചു. കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. മുൻ മേയർ സൗമിനി ജെയിൻ, സൺറൈസ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൺ ഹാഫിസ്, മിലൻ സി.ഇ.ഒ ഷേർലി റെജിമോൻ, പേസ്ട്രി ഷെഫ് റുമാന ജസീൽ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വിമൻസ് വിംഗ് പ്രസിഡന്റ് സുബൈദ നാസർ, കലൂർ മർച്ചന്റ്‌സ് യൂണിയൻ വിമൻസ് പ്രസിഡന്റ് രാഖി സുനിൽ എന്നിവർ ആശംസകൾ നേർന്നു.