കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി. സാബു അദ്ധ്യക്ഷത വഹിച്ചു. അക്ഷരായനം പുരസ്കാരം നേടിയ കാലടി പഞ്ചായത്ത് ലൈബ്രേറിയൻ രാധാ മുരളീധരനെയും സാമൂഹ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സിജിത ബാബുവിനെയും അഡ്വ. ജോസ് തെറ്റയിൽ ആദരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, പി. തമ്പാൻ, പി.ബി. സജീവ്, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് ഷൈജു കണക്കശേരി, എൻ.പി. ചന്ദ്രൻ, കാലടി എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു. എം.ബി. രാജൻ ദൈവദശകം ആലപിച്ചു. വിവിധ ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി.