അങ്കമാലി: അങ്കമാലിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീമിയം ഫുഡ് കഫേയുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ മാത്യതോമസ് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ റീത്ത പോൾ, കൗൺസിലർമാരായ ലിസി പോളി, മാർട്ടിൽ മുണ്ടാടൻ എന്നിവർ സംസാരിച്ചു.