അങ്കമാലി: തുറവൂർ പഞ്ചായത്ത് 2024 - 25 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കും. വികസന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഫാ. ആന്റണി പുതിയാപറമ്പിൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം. പി. മാർട്ടിൻ,സിൻസി തങ്കച്ചൻ, സീന ജിജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. സജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.