വൈപ്പിൻ: ഝാർഖണ്ഡ് ആതിഥ്യമൊരുക്കിയ ജൂനിയർ പെൺകുട്ടികളുടെ ദേശീയ സ്‌കൂൾ ഫുട്‌ബാൾ ടൂർണമെന്റിൽ കേരള ടീം ക്യാപ്ടൻ കെ.ബി. മീനാക്ഷി മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടു. നായരമ്പലം കത്തിത്തറ കെ.ബി. ബിജുവിന്റെയും അനു ചാക്കോയുടെയും മകളും പനമ്പിള്ളി നഗർ സ്‌പോർട്‌സ് കൗൺസിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. സെവൻ ആരോസ് ഫുട്‌ബാൾ അക്കാഡമിയിലായിരുന്നു പരിശീലനം. എറണാകുളം സ്‌കോർലൈൻ ഫുട്‌ബാൾ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.