വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനം നടപ്പാക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് നടപ്പിലാകാത്തതിൽപ്രതിഷേധിച്ച് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ വാഗ്ദാന ലംഘനത്തിന്റെ ഒന്നാം വാർഷിക സമ്മേളനംനടത്തി. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനംചെയ്തു. ദൂരപരിധി നീക്കി നാറ്റ് പാക് നിർദ്ദേശിച്ച രീതിയിൽ വൈപ്പിൻ ബസുകൾക്ക് നഗരപ്രവേശനം അനുവദിക്കണമെന്നും പുതിയ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി എം.എൽ.എ പ്രശ്നപരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സമിതി ജനറൽ കൺവീനർ ജോളി ജോസഫ്, ട്രഷറർ ഫ്രാൻസിസ് അറക്കൽ, എൻ.ജി. ശിവദാസ്, ആന്റണി പുന്നത്തറ, കെ.എ. സേവിയർ, മണി തേങ്ങാത്തറ, ജോസി ചക്കാലക്കൽ, ഉണ്ണി കണ്ണമ്പുഴ, ടൈറ്റസ് പൂപ്പാടി എന്നിവർ സംസാരിച്ചു.