വൈപ്പിൻ: കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ ദർശന തിരുനാളിനോടനുബന്ധിച്ച് നടന്ന രൂപപ്രദക്ഷിണം ഭക്തിസാന്ദ്രമായി. തിരുനാൾ ദിനമായ ഇന്നലെ ഫാ. മാർട്ടിൻ പാലത്തിങ്കൽ, ഡോ. മാർട്ടിൻ ശങ്കുരിക്കൽ, ഫാ. മാത്യു ഇടശേരി എന്നിവരുടെ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന നടത്തി. തുടർന്ന് സൂപ്പർ മെഗാഷോ നടന്നു. ചടങ്ങുകൾക്ക് ഫാ. കുര്യാക്കോസ് മുണ്ടാടൻ, എം.വി. തോമസ്, ടോമി പാറക്കൽ, ഗോഡ്‌വിൻ തോമസ്, കെ.ഡി. ബിജു, കെ.എ. തോമസ് എന്നിവർ നേതൃത്വം നൽകി.