കിഴക്കമ്പലം: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. പാലിയേറ്റീവ് ചാരിറ്റി ഡയറക്ടറി കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കെ.വി. എൽദോ പ്രകാശനം ചെയ്തു. സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. പരീത് പിള്ള, ബാബു സെയ്താലി, ജോളി ബേബി, കെ.എം. സലീം, സദീർ ഹൈദ്രോസ്, ഡോക്ടർമാരായ ബീന മേരി തോമസ്, അശ്വിൻ പോൾ, ദീപ കരുണാകരൻ എന്നിവർ സംസാരിച്ചു.