കോലഞ്ചേരി: രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഴുവന്നൂർ വാരിയർ ഫൗണ്ടേഷൻ ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് അംഗം നീതു പി. ജോർജ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ കൺവീനർ അനിയൻ പി. ജോൺ അദ്ധ്യക്ഷനായി. സണ്ണി വർഗീസ്, രമേഷ് വാസു, കെ.എസ്. കൃഷ്ണകുമാർ, വില്യംസ് കെ. അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു. ഡോ. അർഫാസ് താജ് ബോധവത്കരണ ക്ലാസെടുത്തു.