
തൃപ്പൂണിത്തുറ: ശ്രീനാരായണ പബ്ലിക് സ്കൂളിന്റെ 30-ാം വാർഷികാഘോഷം ജില്ലാജഡ്ജി ശാലീന വി.ജി. നായർ ഉദ്ഘാടനം ചെയ്തു. പൂത്തോട്ട എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റും ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ എ.ഡി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി.പി. പ്രതീത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മാനേജർ ഇ.എൻ. മണിയപ്പൻ വിശിഷ്ടാതിഥിയായി. സ്കൂൾ വാർഷികത്തിന്റെ ലോഗോപ്രകാശനം നടന്നു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ വൈസ് പ്രസിഡന്റ് അനില, സെക്രട്ടറി അരുൺകാന്ത്, വാർഡ് അംഗം എ.എസ്.കുസുമൻ, പി.ടി.എ പ്രസിഡന്റ് പി.സി. ബിനു, കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ പി.എൻ.സീന എന്നിവർ സംസാരിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.