aifi

കൊച്ചി: വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 30, 31 തീയതികളിൽ വൈറ്റിലയിൽ ഡെമോക്രാറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കും. മഹാത്മ ഗാന്ധി രക്തസാക്ഷി ദിനമായ 30ന് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സദസ്ത കവി ആലങ്കോട് ലീലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷത വഹിക്കും. 31ന് രാവിലെ നടക്കുന്ന സമാപന സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എ. നവാസ് അദ്ധ്യക്ഷത വഹിക്കും.