കോലഞ്ചേരി: എൻ.സി.പി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ളിക് ദിനാഘോഷം നടത്തി. സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ഒ.എൻ. ഇന്ദ്രകുമാർ, കെ.കെ. പ്രദീപ്, ഷൈജു ഫ്രാൻസിസ്, സോഫിയ ഷെറിൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.