
തൃപ്പൂണിത്തുറ: ഉമ്മൻ ചാണ്ടിയുടെ സ്മരാണാർത്ഥം ആശ്രയ കരുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഉമ്മൻചാണ്ടി ഭവനത്തിന്റെ തറക്കല്ലിടൽ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. ഉദയംപേരൂർ 7-ാം വാർഡിൽ ചിറ്റേഴത്തു താഴംഭാഗത്ത് വല്ലഞ്ചേരിൽ ബേബി ആന്റണിയുടെ കുടുംബത്തിനാണ് വീട് നൽകുന്നത്. നിലവിൽ 31 വീടുകളുടെ തറക്കല്ലിടൽ നിർവഹിച്ചതായി എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ഉപാദ്ധ്യക്ഷൻ എം.എസ് നുസൂർ, സംസ്ഥാന സെക്രട്ടറി ആനന്ദ് കെ. ഉദയൻ, ജോൺ ജേക്കബ്, ടി.വി. ഗോപിദാസ്, സാജു പൊങ്ങലായിൽ, ആനി അഗസ്റ്റിൻ, കമൽ ഗിപ്ര, ജൂബൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.