കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ജില്ലയിലെ പര്യടനം ഫെബ്രുവരി 24ന്. പദയാത്രയിൽ കാൽ ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇന്നലെ ചേർന്ന ബി.ജെ.പി ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ 101 പേർ അടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസിൽ യോഗത്തിൽ അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, അഡ്വ.നാരായണൻ നമ്പൂതിരി, കെ.വി.എസ് ഹരിദാസ്, എൻ.പി. ശങ്കരൻകുട്ടി, എസ്.സജി എന്നിവർ സംസാരിച്ചു.