കോതമംഗലം: റൂറൽ ജില്ലാ പൊലീസിന്റെയും എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും കുസാറ്റ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടമ്പുഴ വാരിയം ആദിവാസി കുടിയിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എസ്.പി (ട്രെയ്നി) അഞ്ജലി ഭാവന അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. അപർണ ലക്ഷ്മണൻ, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ഫാക്കൽറ്റി എസ്. കാർത്തിക്, എസ്.ഐമാരായ എസ്.എൻ. ഷീല , ജോയ് മാത്യു തുടങ്ങിയവർ സംസാരിച്ചു. കോതമംഗലം പീസ്‌‌വാലി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.