ramesan
പി.കെ. രതീഷ്

ആലുവ: കീഴ്‌മാട് പഞ്ചായത്തിലെ കുളക്കാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പൊതുപ്രവർത്തകൻ പുല്ലാട്ടുഞാലിൽ പി.കെ. രതീഷ് (44, രതീശൻ) വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ സഹായം തേടുന്നു.

ഡയാലിസിസ് ചെയ്താണ് രതീഷിന്റെ ജീവൻ നിലനിർത്തുന്നത്. ഏറെ പണച്ചെലവുള്ള കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ‌ഡോക്ടർമാരുടെ നിർദ്ദേശം. ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തിയിരുന്ന രതീഷിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ചികിത്സാസഹായം സ്വരൂപിക്കാൻ നാട്ടുകാർ 'പി.കെ. രതീഷ് (രതീശൻ) സഹായ നിധി' രൂപീകരിച്ചിട്ടുണ്ട്. കനറാ ബാങ്ക് ചുണങ്ങംവേലി ശാഖയിൽ ജോയിന്റ് അക്കൗണ്ടും തുറന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ ചെയർപേഴ്സനും പഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി കൺവീനറും കെ.കെ. നാസി ട്രഷററുമാണ്. അക്കൗണ്ട് നമ്പർ: 11063348709. ഐ.എഫ്.എസ്.സി: CNRB0005653.