മൂവാറ്റുപുഴ: തേനീച്ചയുടെ കുത്തേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. കല്ലൂർക്കാട് മണിയന്ത്രം മലയാറ്റിൽ തടത്തിൽ (വരകിൽ) പവിത്രൻ (55) ആണ് മരിച്ചത്.
കല്ലൂർക്കാട് മണിയന്ത്രം ഷാപ്പിലെ കള്ള് ചെത്ത് തൊഴിലാളിയാണ്. ഞായർ രാവിലെ 10.30 ന് വീടിന് സമീപത്തുള്ള പറമ്പിൽ പനയിൽ കയറുന്നതിനിടെ തേനീച്ചകൾ കൂട്ടമായെത്തി കുത്തിയോടെ നിലവിളിച്ച് കൊണ്ട് പവിത്രൻ സമീപത്ത് പുല്ലു മുറിയ്ക്കുകയായിരുന്ന ഭാര്യയുടെ അടുത്തേയ്ക്കോടി. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ തീ കത്തിച്ച് തേനിച്ചയെ തുരത്തി. പവിത്രനെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം തിങ്കൾ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: അഞ്ജലി,അശ്വിനി, ആതിര. മരുമക്കൾ: പ്രദീപ്, സന്ദീപ് (ബംഗളൂരു).