നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും കുവൈറ്റ് വഴി കുവൈറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി റിയാദാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 848 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായത്.