kora

വരാപ്പുഴ : കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മാർക്കറ്റിംഗ് ഓഫീസ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജോസൽ ഫ്രാൻസിസ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ അദ്ധ്യക്ഷനായി.
കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. എസ്. ഷൺമുഖദാസ് മുഖ്യാതിഥിയായി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, പഞ്ചായത്ത് അംഗം ജെയ്നി സെബാസ്‌റ്റ്യൻ, ടി.കെ. സുരാജ്, ടി. എസ്. സുനിൽ, ആന്റണി സന്തോഷ്‌, ജോൺ ബെന്നി, ഇ.എക്സ്. ബെന്നി എന്നിവർ സംസാരിച്ചു.