
തിരുവാങ്കുളം: പബ്ലിക് ലൈബ്രറിയിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും സ്‌കൂളുകൾക്ക് ട്രോഫികളും വിതരണം ചെയ്തു.
എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നാടക,സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന അജി തിരുവാങ്കുളത്തെ ആദരിച്ചു. സെക്രട്ടറി ടി.പി. കൊച്ചുമോൻ, ഡോ. പി.ഐ. കുര്യാക്കോസ്, പി.ജി. ഉഷാകുമാരി എന്നിവർ സംസാരിച്ചു.