
കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആഗോളതാപനം നിയന്ത്രിക്കണമെന്ന് കൊച്ചിയിൽ സമാപിച്ച ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി)ന്റെ 61-ാം ദേശീയ സമ്മേളനം 'പെഡിക്കോൺ 2024" നിർദ്ദേശിച്ചു.
കുട്ടികൾ പോലും ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഫാസ്റ്റ് ഫുഡ് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും സമ്മേളനം നിർദ്ദേശിച്ചു.
സമാപനസമ്മേളനം ഐ.എ.പി. ദേശീയ പ്രസിഡന്റ് ഡോ. ജി.വി. ബസവരാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ഡോ. വസന്ത് എം. ഖലേത്കർ, ട്രഷറർ ഡോ, അതനു ബദ്ര, ഐ.എ.പി കേരള പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, കൊച്ചി ഘടകം പ്രസിഡന്റ് ഡോ.എം.എസ്. നൗഷാദ്, ഡോ. എം. നാരായണൻ, ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ.എം. വേണുഗോപാൽ, ഡോ. അബ്രാഹം കെ. പോൾ, ഡോ. ആർ. രമേഷ് കുമാർ, ഡോ.സജിത് ജോൺ, ഡോ. ഡി. ബാലചന്ദ് തുടങ്ങിയവർ സംസാരിച്ചു.