കുറുപ്പംപടി: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഖില ഭാരത ശ്രീമദ് ഭാഗവത ദശാവതാര മഹാസത്രം 30 മുതൽ ഫെബ്രുവരി 9വരെ നടത്തും. ചടങ്ങുകൾക്ക്‌ ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെമന പദ്മനാഭൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും.

ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 86 ആചാര്യന്മാർ മഹാസത്രത്തിനു നേതൃത്വം നൽകും.

നാളെ വൈകിട്ട് സത്ര വേദിയിൽ ഗുരുവായൂർ ക്ഷേത്രം മുതിർന്ന തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠ നടത്തും.
വിവിധ ദിവസങ്ങളിൽ കേന്ദ്ര ടൂറിസം മന്ത്രി ശ്രീപാദ് നായിക്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഈശ്വര പ്രസാദ് നമ്പൂതിരി വടക്കേ ചന്ദ്രമന ഇല്ലം (റാവൻ ഒഫ് ശ്രീ ബദരീനാഥ് ധാം), കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഗോവിന്ദ അഡിഗ, ഉദിത് ചൈതന്യ, സ്വാമി ചിദാനന്ദപുരി (കൊളത്തൂർ അദ്വൈതാശ്രമം,​ കോഴിക്കോട്), മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി എന്നിവർ പ്രഭാഷണം നടത്തും.