പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി കൺവെൻഷൻ ആരംഭിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ അടിമാലി, പി.ആർ. ശ്രീകുമാർ, കെ.പി. ലീലാമണി, ഷൈജു തങ്കപ്പൻ (തൊടുപുഴ) എന്നിവർ സംസാരിച്ചു. കെ.പി. ലീലാമണി രചിച്ച മംഗളാനന്ദ സ്വാമിയുടെ ജീവചരിത്രം സ്വാമിനി കൃഷ്ണമയി രാധാദേവിക്ക് നൽകി ഡോ. ചന്ദ്രമോഹൻ പ്രകാശനം ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന സെമിനാറിൽ ഡോ. ബി. സുഗീത, ശ്രീസുജൻ മേലുകാവ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് ഹോമം,​ ഉപനിഷത്ത് പാരായണം എന്നിവയ്ക്കുശേഷം സ്വാമി ധർമ്മചൈതന്യ (ആലുവ അദ്വൈതാശ്രമം) പ്രവചനം നടത്തും. തുടർന്നു നടക്കുന്ന സെമിനാറിൽ ഡോ. പി.കെ. സാബു, പി.വി. നിശാന്ത്, ടി.ആർ. രജികുമാർ എന്നിവർ പ്രഭാഷണം നടത്തും.