vayana
ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീമിൽ നിന്ന് റിപ്പബ്ലിക്ക് ദിനദേശ ജ്യോതിപുരസ്ക്കാരം കേരള പ്രദേശ് ഗാന്ധി വേദി ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ ഏറ്റുവാങ്ങുന്നു.

പെരുമ്പാവൂർ: വിവിധ രംഗങ്ങളിലെ കർമ്മ മികവുകൊണ്ട് ചരിത്രത്തിൽ ഇടം നേടേണ്ട ഏഴു വിശിഷ്ട വ്യക്തികൾക്കുള്ള ദേശജ്യോതി പുരസ്കാരങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റി​സ് സി.കെ.അബ്ദുൾ റഹിം വിതരണം ചെയ്തു. മികച്ച പ്രൈമറി സ്കൂളുകൾക്ക് വിദ്യാജ്യോതി പുരസ്കാര സമർപ്പണം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാറും നിർവഹിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ, പാല മാതൃഭാഷാ സംരക്ഷണ സന്നദ്ധ സമിതി അദ്ധ്യക്ഷൻ ഡോ.തോമസ് മൂലയിൽ ഭഗവത് ഗീതയും ഖുറാനും ബൈബിളും ഉൾപ്പെടെ 13 വിശിഷ്ഠ ഗ്രന്ഥങ്ങൾ മലയാളം കൈപ്പടയിൽ പകർത്തി എഴുതിയ ശ്രീകാര്യംശാന്ത ടീച്ചർ, ദേശത്തിന്റെ കാർഷിക കുലപതി രാജു തുണ്ടത്തിൽ, കളമെഴുത്തുപാട്ട് ആചാര്യൻ കെ.വേലായുധൻ, ഏഴു കേന്ദ്രങ്ങളിലെ ഹരിശ്രീനൃത്ത വിദ്യാലയങ്ങളുടെ ആചാര്യ ശ്രീകല ചന്ദ്രൻ, സോഷ്യൽ ഓറിയന്റേഷൻ വീഡിയോ ക്രിയേറ്റർ ജിജോ രാജകുമാരി എന്നിവർ ദേശജ്യോതി പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാജ്യോതി പുരസ്കാരം മഴുവന്നൂർ ഗവ.എൽ.പി.ജി സ്കൂൾ, ഇരിങ്ങോൾവിദ്യാദീപ്തി പബ്ലിക് സ്കൂൾ , വായ്ക്കർ ഗവ.യു.പി.സ്കൂൾ , വളയൻചിറങ്ങരമന്നം വിദ്യാഭവൻ , മേ പ്രത്തു പടി നാഷനൽ സ്കൂൾ , പെരുമ്പാവൂർആശ്രമം എൽ .പി .സ്കൂൾ എന്നിവയ്ക്കായിരുന്നു. വായന പൂർണിമ ചീഫ് കോ ഓഡിനേറ്റർ ഇ.വി.നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹ്യൂമൻ റിസോഴ്സ് ഫോറം സംസ്ഥാന ചെയർമാൻ ഡോ.കെ.അനിൽകുമാർ സന്ദേശം നൽകി. വായനപൂർണിമ ട്രഷറർ എം.എം.ഷാജഹാൻ, ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി അംഗം എം.പി.ജോർജ് എന്നി​വർ സംസാരിച്ചു.