കുറുപ്പംപടി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്. കെ.ടി.യു) കുറുപ്പംപടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയസൗജന്യ നേത്ര പരിശോധന ക്യാമ്പ് സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി . അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ
കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബോർഡ് മെമ്പർമാരെ സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൽ കരീം ഉപഹാരം നല്കി അനുമോദിച്ചു. എസ്. മോഹനൻ, ആർ.എം. രാമചന്ദ്രൻ, സി.പി.എം.ലോക്കൽ സെക്രട്ടറി കെ.എൻ. ഹരിദാസ്, സുശീല രാജൻ, എൻ.ആർ. വിജയൻ, എന്നിവർ സംസാരിച്ചു.