പെരുമ്പാവൂർ: നഗരസഭയുടെയും കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താ ഭിമുഖ്യത്തിൽ പെരുമ്പാവൂർ നഗരസഭയിലെ സംരംഭകർക്കായി ലോൺ, ലൈസൻസ് മേള നടത്തും. പുതിയ സംരംഭം ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനും വിവിധ ബാങ്ക് പ്രതിനിധികൾക്ക് നേരിട്ട് ലോണിന് അപേക്ഷ നൽകാൻ അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബുധനാഴ്ച രാവിലെ 10ന് പെരുമ്പാവൂർ നഗരസഭാ ലൈബ്രറി ഹാളിൽ ഹാജരാകണം. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ​:8606472606.