 
കാലടി: മാണിക്കമംഗലം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും 95 വർഷത്തെ എസ്.എസ്.എൽ.സി.ബാച്ചും സംയുക്തമായി പൂർവ വിദ്യാർത്ഥി സംഗമവും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. സായി കേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി. രമാദേവി പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായ സലീഷ് ചെമ്മണ്ടൂർ, റെന്നി.കെ.ഏലിയാസ്, ഗോപകുമാർ.കെ .എസ്,ബിനീഷ് .എ .കെ,രമേശ് ബാബു,അനീഷ് കുമാർ.എ.കെ.എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും രക്തംദാനം ചെയ്തു.