
കൊച്ചി: കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളജ് പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ നിറ്റ്കാ കൊച്ചിൻ ഏർപ്പെടുത്തിയ എൻജിനിയറിംഗ് അദ്ധ്യാപകനുള്ള പ്രൊഫ. കെ.എം ബഹാവുദ്ദീൻ പുരസ്‌കാരം എൻ.ഐ.ടി കാലിക്കറ്റ് മെറ്റീരിയൽ സയൻസിലെ പ്രൊഫ. സി.ബി ശോഭനന് സമ്മാനിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ പുരസ്‌കാരം സമ്മാനിച്ചു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേർഡ്‌സ് സിവിൽ ഡിവിഷൻ ചെയർമാൻ ജോസ് കുര്യൻ വിശിഷ്ടാതിഥിയായി. നിറ്റ്കാ കൊച്ചിൻ പ്രസിഡന്റ് ഡാറിൽ ആൻഡ്രൂ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മേലേകളത്തിൽ നന്ദി പറഞ്ഞു.