
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ടെക്നോളജി സംരംഭമായ സൈലത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോക്ടർ അനന്ദുവിന്റെ പുതിയ ഹാപ്പിനെസ് പദ്ധതി വിപണിയിൽ ശ്രദ്ധേയമാകുന്നു. അഭയകേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഹാപ്പിനെസ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇരുപത്തിയേഴാമത്തെ വയസിലാണ് അനന്ദു ഈ ഉദ്ദ്യമത്തിന് തുടക്കമിട്ടത്.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് 'ഷെൽട്ടർ' എന്ന ശാശ്വത പരിഹാരത്തിലേക്ക് എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ധനകാര്യ പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് സൈലത്തിന്റെ സഹകരണത്തോടെ സൗജന്യ വിദ്യാഭ്യാസം നൽകിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആരോഗ്യമില്ലാത്ത ആളുകൾക്ക് സഹായം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. ശാരീരിക പ്രതിസന്ധികൾ നേരിടുന്നവർക്ക് ക്രാഫ്റ്റ് വർക്കുകൾ വില്പന നടത്താനുള്ള സൗകര്യങ്ങളും ഹാപ്പിനസ്സ് പ്രൊജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ആദ്യത്തെ താമസ സൗകര്യം ആനന്ദ് എന്ന കൊച്ചുകുട്ടിക്ക് കൊച്ചി കതൃക്കടവിൽ ഡോക്ടർ അനന്ദു യാഥാർഥ്യമാക്കി. നാലാം ക്ലാസ് തൊട്ടുള്ള ആനന്ദിന്റെ പഠനം സൈലം ഏറ്റെടുക്കും.