 
പറവൂർ: കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ കളത്തുങ്കൽ കെ.കെ. സത്യൻ (സത്യൻ മാഷ് - 85) നിര്യാതനായി. കാഥികനും അമച്വർ നാടകനടനുമായിരുന്നു. ചേന്ദമംഗലം സഹകരണ ബാങ്ക്, പറവൂർ സർക്കിൾ സഹകരണ യൂണിയൻ, ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘം എന്നിവയിൽ ഭരണസമിതി അംഗം, കരിമ്പാടം അന്ത്യോപചാര സഹായ സംഘം പ്രസിഡന്റ്, സീനിയർ സിറ്റിസൻ ഫോറം സെക്രട്ടറി, കരിമ്പാടം ഡി.ഡി.സഭ ഭരണസമിതി കൗൺസിലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇവർ നാടിന്റെ സൗരഭം, സ്‌മൃതിദലങ്ങളുടെ മർമരഗീതം എന്നീ പുസ്‌തകങ്ങൾ രചിച്ചു. ഭാര്യ: റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്‌ഥ കെ. സുജാത. മക്കൾ: കാഥികൻ സൂരജ് സത്യൻ (അദ്ധ്യാപകൻ, കരിമ്പാടം ഡി.ഡി.സഭ ഹൈസ്‌കൂൾ), അഡ്വ. സുജയ് സത്യൻ (പറവൂർ കോടതി), സുമൽ സത്യൻ (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ഷീന (മാനേജർ, കൊടുങ്ങല്ലൂർ ടൗൺ കോ- ഓപ്പറേറ്റീവ് ബാങ്ക്), അഡ്വ. സുമ (പറവൂർ കോടതി), ഗീതു (ഓഫീസ് സ്‌റ്റാഫ്, ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ്).