
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ 'ഭാവന 2024' എന്നപേരിൽ സർഗോൽസവം സംഘടിപ്പിച്ചു. കമ്മഡോർ ഡോ. അജിത് ഗോപിനാഥ്, റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ ഗവർണർ രാജ്‌മോഹൻ നായർ, ഡിസ്ട്രിക്ട് കൗൺസിലർ ബി. ബാലഗോപാൽ, ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ് പി.എസ്. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ. സോണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഭാവന ചെയർമാൻ റെജി സഖറിയ, ഫാ, ബൈജു ബെൻ, സ്വേത, ഷാജു മാത്യു എന്നിവർ സംസാരിച്ചു. ആർ.സി.ഐ ഭാവന 2024 അച്ചീവർ അവാർഡ് ഇന്ത്യൻ വിമൻസ് ബ്ലൈൻഡ് ക്രിക്കറ്റ് ടീമംഗം സാന്ദ്ര ഡേവിസിന് സമ്മാനിച്ചു.