
കൊച്ചി: മുൻനിര സിനിമാ നിർമാണ കമ്പനിയായ ബവെജ സ്റ്റുഡിയോസ് നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എൻ.എസ്.ഇ എമേർജിംഗ് പ്ലാറ്റ്‌ഫോം വഴി പ്രഥമ ഓഹരി വില്പനയ്‌ക്കൊരുങ്ങുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെ നടക്കുന്ന പ്രാഥമിക ഓഹരി വില്പനയിലൂടെ 97.20 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലുള്ള 54 ലക്ഷം ഇക്വിറ്റി ഓഹരികൾ, 170180 രൂപ നിരക്കിൽ വിറ്റഴിക്കും. നിക്ഷേപകർക്ക് വാങ്ങാവുന്ന ചുരുങ്ങിയ ഓഹരികൾ 800 ആണ്. ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി ചെലവിടും. .