ceat

കൊച്ചി: ഇന്ത്യയിലെ മോട്ടോർ സ്‌പോർട്‌സ് രംഗത്ത് വിപ്ലവകരമായ കുതിപ്പ് സൃഷ്ടിക്കാൻ സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ (ഐഎസ്ആർഎൽ) ഉദ്ഘാടന സീസൺ. ഇന്ത്യൻ മോട്ടോർ സ്‌പോർട്‌സിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ട് ഇന്നലെ പൂനെയിൽ ആദ്യ റേസ് മത്സരങ്ങൾക്ക് തുടക്കമായി. ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് റേസിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ സൂപ്പർക്രോസ് ചാമ്പ്യൻമാരെ ഒരുമിപ്പിക്കുന്ന ആദ്യ സീസണിൽ ആറ് ഫ്രാഞ്ചൈസി ടീമുകൾക്കായി 48 റൈഡർമാരാണ് ട്രാക്കിലിറങ്ങുന്നത്. 100ലധികം റൈഡർമാർ താരലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. ഈ പട്ടികയിൽ നിന്നാണ് ടീമുകൾ താരങ്ങളെ കണ്ടെത്തിയത്.

450 സിസി ഇന്റർനാഷണൽ റൈഡേർസ്, 250 സിസി ഇന്റർനാഷണൽ റൈഡേർസ്, 250 സിസി ഇന്ത്യഏഷ്യ മിക്‌സ്, 85 സിസി ജൂനിയർ ക്ലാസ് എന്നിങ്ങനെ നാല് ആവേശകരമായ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.