t

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ, തൃപ്പൂണിത്തുറ നോർത്ത് യൂണിറ്റ് സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ പി.ബി. സതീശൻ, പി.കെ. പീതാംബരൻ, യൂണിയൻ നേതാക്കളായ ടി.കെ.മനോഹരൻ, എൻ.കെ. സുഭദ, എ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റിലെ മുതിർന്ന അംഗങ്ങളോടൊപ്പം കാരിക്കേച്ചറിസ്റ്റ് അഞ്ജൻ സതീഷിനെയും ആദരിച്ചു. ഭാരവാഹികളായി എൻ.കെ. സുഭദ്ര ( പ്രസിഡന്റ്), എ.രവീന്ദ്രൻ (സെക്രട്ടറി), പി.എൻ. രഘുനന്ദനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.