 
കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
വ്യാപാരരംഗത്ത് നേട്ടങ്ങൾ കൈവരിച്ച 10 സംരംഭകരെ മന്ത്രി ആദരിച്ചു. ചേംബർ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ അദ്ധ്യക്ഷത വഹിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ, മുൻ ഡെപ്യൂട്ടി മേയറും കിൻഫ്ര എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ വർക്ക് ചെയർമാനുമായ സാബു ജോർജ്, നഗരസഭ കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, മനു ജേക്കബ്, ചേംബർ സ്ഥാപകനേതാവ് എൽ.എ. ജോഷി, കലൂർ മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് പി.ആർ. ജോൺസൺ, ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിൽ എന്നിവർ പ്രസംഗിച്ചു.