padam

കൊച്ചി: സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനുമായിരുന്ന ഡോ. എം കുഞ്ഞാമൻ അനുസ്മരണവും അദ്ദേഹത്തിന്റെ ആത്മകഥ 'എതിര് ' അവലോകനവും ചർച്ചയും രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായ എൻ.എം. പീയേഴ്‌സൺ ഉദ്ഘാടനം ചെയ്തു. കായൽ സമ്മേളന സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കായൽ സമ്മേളന സ്മാരകസമിതി ചെയർമാൻ പി.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റിട്ട. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ വിജയകുമാർ, റിട്ട. പ്രൊഫ. ഡോ. പി.കെ. തങ്കമണി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കായൽ സമ്മേളന സ്മാരകസമിതി സെക്രട്ടറി പി.യു. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ അയ്യപ്പൻ എന്നിവർ സംസാരിച്ചു.