കൂത്താട്ടുകുളം: മണ്ണത്തൂർ എസ്.എൻ.ഡി.പി. ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു.
ക്ഷേത്രം തന്ത്രി മാത്താനം അശോകൻ തന്ത്രി, ക്ഷേത്രം മേൽശാന്തി സന്തോഷ് കിഴുമുറി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 8ന് കലശാഭിഷേകം 9ന് സമൂഹപ്രാർത്ഥന. രാത്രി 7 30ന് നൃത്തനിർത്യങ്ങൾ വെളിയന്നൂർ ശിവപാർവ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി. തുടർന്ന് അന്നദാനം
നാളെ രാവിലെ 8ന് പഞ്ചവിംശതി കലശപൂജ തുടർന്ന്കലശം ആടൽ 10 മണിക്ക് വിശേഷാൽ മഹാഗുരുപൂജ 10.30 മുതൽ വൈക്കം സുധീറിനെ ആധ്യാത്മിക പ്രഭാഷണം, തുടർന്ന് മഹാപ്രസാദഊട്ട് വൈകിട്ട് 4 30ന് വാദ്യമേളങ്ങളുടെ വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ അലങ്കാര രഥത്തിൽ ഗുരുദേവവിഗ്രവുമായി രഥവുമായി താലപ്പൊലി ഘോഷയാത്ര ആത്താനിക്കൽ സ്കൂൾ ജംഗ്ഷിലേക്ക്നടക്കും. രാത്രി 8 മണിക്ക് വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയജപലഹരി. ഉത്സവാഘോഷ പരിപാടികൾക്ക് ശാഖ പ്രസിഡന്റ് ബിജു പി. വിശ്വൻ, വൈസ് പ്രസിഡന്റ്, ലളിതാ വിജയൻ, സെക്രട്ടറി പി. എൻ. വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകും.