
കൊച്ചി: കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാർ ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം തേടി. വിദ്യാർത്ഥിരാഷ്ട്രീയമാണ് എറണാകുളം മഹാരാജാസ് കോളേജിലടക്കം അനിഷ്ടസംഭവങ്ങൾക്ക് കാരണമെന്ന് എൻ. പ്രകാശിന്റെ ഹർജിയിൽ പറയുന്നു.
ഡയറക്ടർ ഒഫ് കൊളീജിയറ്റ് എഡ്യൂക്കേഷൻ, പൊലീസ് മേധാവി തുടങ്ങിയവർക്കു പുറമേ സർവകലാശാലകളും എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് തുടങ്ങിയ സംഘടനകളും എതിർകക്ഷികളാണ്. വിദ്യാർത്ഥിരാഷ്ട്രീയം നിയന്ത്രിക്കാൻ മാർഗനിർദ്ദേശമുണ്ടാക്കാൻ 2004ൽ കോടതി ഉത്തരവിട്ടിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.