ആമ്പല്ലൂർ : പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റ മതനിരപേക്ഷ സദസും ഭരണഘടനയുടെ ആമുഖം വായനയും ഇന്ന് നടക്കും. വൈകിട്ട് 4.30 മുതൽ കാഞ്ഞിരമറ്റം പള്ളിയാംതടം ഗുരുമണ്ഡപത്തിനു സമീപം കരിപ്പാട്ട് കെ.കെ. ഷംസുവിന്റെ വസതിയിൽ നടക്കും.

കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എൻ . കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘം കൂത്താട്ടുകുളം മേഖലാ സെക്രട്ടറി ജോഷി വർഗീസ് ഭരണഘടനയുടെ ആമുഖം വായിച്ച അവതരിപ്പിക്കും.