
കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി ശ്രീരാജ് പ്രാർത്ഥന ചൊല്ലി. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ട്രഷറർ പി.വി. സാംബശിവൻ, മാനേജർ മുരുകേശ് മട്ടലിൽ, സജീവ് സുകുമാർ, ഭാമ പത്മനാഭൻ, മണി ഉദയൻ, ശിവാനന്ദൻ കോമളാലയം, പി.പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.