
ചോറ്റാനിക്കര : കണയന്നൂർ മഹാത്മ വായനശാലയും മഹാത്മ തിയറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി പ്രഭാഷണം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് . എ. കെ. ദാസ് ഉദ്ഘാടനം ചെയ്തു. കണയന്നൂർ മഹാത്മാ വായനശാലാ പ്രസിഡന്റ് കെ. കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. അമ്പാടിമല വായനശാലാ പ്രസിഡന്റ് സന്തോഷ് കുമാർ പി. പി. ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.